എൻറെ യാത്ര  - തത്ത്വചിന്തകവിതകള്‍

എൻറെ യാത്ര  

എനിക്കൊരു യാത്ര പോകണം .......
മതങ്ങൾ ഇല്ലാത്തൊരു നാട്ടിലേക്ക് ......
മനുഷ്യർ ജീവിക്കുന്നൊരു നാട്ടിലേക്ക്‌ .......
എനിക്കൊരു യാത്ര പോകണം .......
രാഷ്ട്രീയം ഇല്ലാത്തൊരു നാട്ടിലേക്ക്‌ ......
ജനാധിപത്യം ഉള്ളൊരു നാട്ടിലേക്ക്‌ ......
എനിക്കൊരു യാത്ര പോകണം ......
കമ്പ്യൂട്ടർ ഇല്ലാത്തൊരു നാട്ടിലേക്ക് .....
പുസ്തകങ്ങൾ മാത്രമുള്ളൊരു നാട്ടിലേക്ക്‌ .
എനിക്കൊരു യാത്ര പോകണം .....
മൊബൈൽ ഇല്ലാത്തൊരു നാട്ടിലേക്ക് ......
കത്തുകൾ എഴുതുന്ന നാട്ടിലേക്ക്‌ .......
എനിക്കൊരു യാത്ര പോകണം ......
രോഗങ്ങൾ ഇല്ലാത്തൊരു നാട്ടിലേക്ക്‌ ....
വയറ്റാട്ടി ഉള്ളൊരു നാട്ടിലേക്ക് .........
അവിടെ എനിക്കൊരു വീട് വയ്ക്കണം .....
പൂജ മുറിയിൽ സ്നേഹത്തെ പ്രതിഷ്ടിക്കണം ...........
അവിടെ ഇരുന്നു എനിക്കു വേദ ഗ്രന്ഥങ്ങൾ വായിക്കണം ........
തത്ത്വ ശാസ്ത്രങ്ങൾ പഠിക്കണം .........
അവിടെ ഉള്ളൊരു യുവതിയെ പ്രണയിക്കണം ........
അവളോടോന്നിച്ചു സ്നേഹത്തിന്റെ കവിതകൾ രചിക്കണം .......
രാത്രിയിൽ ആ വരികൾക്ക്‌ ഈണം നൽകണം ........
ഈണങ്ങൾ കേട്ടു പ്രേമ പരവശരായി ഒന്നിച്ചു ശയികണം .......
അതിന്റെ പൂർണതയിൽ അവളെ എനിക്കൊന്നു ഭോഗികണം .........
അവളുടെ നെറ്റിയിൽ , കവിളുകളിൽ , കണ്പീലികളിൽ , ചുണ്ടുകളിൽ ചുംബനങ്ങൾ കൊണ്ട്‌ പൊതിയണം .......
അവളുടെ മാറിൽ , നിതംബങ്ങളിൽ , ആമാശയത്തിൽ ഇകിളി ഇട്ടു ഇഴഞ്ഞു നടക്കണം .......
അവൾ എന്റെ ഭാഗമാകുന്ന രാത്രി
അവൾ ഞാൻ തന്നെ ആയി മാറണം ..........
എന്റെ ഓജസും തേജസും അവള്കായി നൽക്കുമ്പോൾ .......
അവൾ എന്റെ കുഞ്ഞുങ്ങളെ ഗർഭം ധരിക്കണം .....
40 ആഴ്ചകൾ അവളുടെ ഗർഭ പാത്രത്തിനു കാവൽ നിലകണം ......
ചങ്കിലെ ചൊര പൊടിയുന്ന വേദനയാൽ അവൾ അലറി വിളിക്കുന്ന നേരം .......
ഞെഞ്ചൊ ടു ചേർത്ത് ആ വേദന ഹൃദയത്തിൽ ഏറ്റു വാങ്ങണം ........
വാവിട്ടുള്ള നിഷ്കളങ്കമായ ഒരു കരച്ചിൽ കേട്ട് അവളോടിന്നിച്ചു ചിരിക്കണം .......
അവൻ പിച വയ്കുമ്പോൾ അടി
പതറാതെ നോക്കണം......
സ്നേഹത്തിന്റെ ഗീതങ്ങൾ പാടി അവനെ ഉറക്കണം .........
വേദഗ്രന്ഥങ്ങൾ വായിച്ചു അവൻ വളരണം .........
പുണ്ണ്യ പാപങ്ങളുടെ നിയമാവലികൾ അറിയാതെ സ്നേഹത്തിന്റെ തത്ത്വ ശാസ്ത്രങ്ങൾ അവനെ പഠിപ്പിക്കണം ......
മതം എന്ന പേര് കേൾക്കാതെ ദൈവം എന്ന സത്യത്തെ അവൻ അറിയണം .......
രാഷ്ട്രീയത്തിന്റെ ദുഷ്ടതകൾ അറിയാതെ
അവൻ ഒരു ജനസേവകൻ ആക്കണം ......
അക്ഷരങ്ങളുടെ ചിറകിലേറി അവൻ പറക്കണം .........
ഒരു നവ യുഗത്തിന്റെ പടനായകനായി അവൻ വിരാജിക്കുന്നത് കണ്ട് .......
വാർധക്യത്തിൽ എനിക്കൊന്നു വിശ്രമിക്കണം ..........
കോരി ചോരിയ്യുന്ന മഴ ഉള്ളോരു രാത്രി .....
അവന്റെ അമ്മയെ എന്റെ നെഞ്ചോടു ചേർത്ത് പിടിക്കണം .....
ജന്മാന്തരങ്ങളുടെ ലക്ഷ്യ പ്രപ്തികായുള്ള യാത്രയിൽ .......
എന്റെ തേരിന്റെ സാരഥി ആയി ചേർന്ന് നിന്നത്തിന്നു ......
അവളോടു എനിക്കു നന്ദി പറയണം .....
അവളുടെ ചൂടു പറ്റി കിടനുറങ്ങുന്ന രാത്രിയിൽ തന്നെ ......
കാല ഭൈര്യവന്റെ കുളംബടികൾക്ക് എനിക്കു കാതോർക്കണം ..........
22 ജന്മങ്ങളുടെ പൂർണതയിൽ ബുദ്ധത്വം പ്രാപിച്ച തഥാഗതനെ പോലെ എനിക്കും ജന്മ നിർവൃതി അടയണം.............................. .............................................


up
0
dowm

രചിച്ചത്:ബെൻസൺ ജോസഫ്‌
തീയതി:11-06-2016 06:06:44 PM
Added by :BENSON JOSEPH
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me