പ്രണയമലർ - പ്രണയകവിതകള്‍

പ്രണയമലർ 



സമ്മതമാണോ എന്നറിയാൻ മനസ്സു വെമ്പുന്നു പ്രിയേ

ആദ്യമായ് കണ്ടമാത്രയിൽ നിൻ മുഖം മനസ്സിൽ മായാ ചിത്രമായ്


കണ്ണിൽ പതിഞ്ഞ നിൻ രൂപം കാണുന്നവയിൽ പ്രതിഫലനമായി

നിദ്രതൻ സ്വപ്ന കുടീരത്തിൽ നീ നിത്യസന്ദർശകയായി

എന്നും നിൻ സാമീപ്യത്തിനായി ഹൃദയം തുടിച്ചു

നീ എന്റെമാത്രമാകാൻ മനസ്സലയുന്നു മാർഗ്ഗം തേടി

നിൻ സമ്മതം തേടിയെത്തിയ എൻ പ്രണയത്തിൻ മലർ

വിടരുന്ന മാത്രതൻ പ്രതീക്ഷയിൽ കാത്തിരിപ്പൂ ഞാൻ പ്രിയസഖീ


By

അനിൽ കുമാർ വാഹരി









up
0
dowm

രചിച്ചത്:അനിൽ കുമാർ വാഹിരി
തീയതി:17-06-2016 07:07:27 PM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:272
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :