ജിഷക്കൊരു ചരമഗീതം
പ്രിയ സോദരി , ജിഷേ .....
നാട് മുഴുവൻ നിന്റെ മരണം ആഘോഷികുകയാണ് .....
ഒരു ആയുസ് മുഴുവൻ നീ പേറി നടന്ന ദുഖങ്ങളും
ദുരിതങ്ങളും
പ്രാരാബ്ധങ്ങളും
നാല് ചുവരുകല്കുള്ളിൽ നീ ഒളിപ്പിച്ചു
വച്ച സ്വകാര്യതകളും,
ഇന്നു അങ്ങാടി പാട്ടായിരിക്കുന്നു .........
ചാകരയുമായി കട പുറത്ത് എത്തിയ വഞ്ചിക്കു ചുറ്റും ഓടി കൂടുന്ന മുക്കുവരെ പോലെ ചാനലുകളും പത്ര മാധ്യമങ്ങളും നിനക്ക് ചുറ്റും കൂടി ആനന്ദ നൃത്തം
ചവിട്ടുന്നു .....
അഭിമുഖങ്ങളും ചര്ച്ചകളും വിവാദങ്ങളും ആരോപണങ്ങളും പൊലിപ്പിച്ചു റെ റ്റിംഗ് കൂടി അവർ തങ്ങളുടെ കീശകൾ വീർപിക്കുന്നു .........
ദേവ ലോകം പിടിച്ചടക്കി ഭരികുവാൻ ബ്രഹ്മാവിൽ നിന്നു വരം നേടിയ അസുര ഗണങ്ങളെ പോലെ രഷ്ട്രീയ കക്ഷികൾ നിന്റെ മരണം ഒരു അനുഗ്രേഹം ആയി നെഞ്ചിൽ ഏറ്റുന്നു .........
നാണം മറിച്ചു കുളികുവാൻ , സുരക്ഷിതയായി കിടന്നുറങ്ങുവാൻ , ഒരു മേല്കൂര കെട്ടി തരാൻ കഴിയാത്തവർ നിന്റെ വായ്കരിക്കെനോണം നല്കിയത് ലക്ഷങ്ങൾ ......
ജീവിചിരുന്നപോൾ നിന്റെ വഴികൾ പ്രകാശ പൂർണമാകാൻ കഴിയാത്തവർ ഇന്നു മെഴുകുതിരികൾ കത്തിച്ചു ഘോഷയാത്രകൾ നടത്തുന്നു നിന്റെ മരണത്തെ പ്രതി .......
സ്ത്രീ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന വനിത രക്നങ്ങൾ നിന്റെ മരണത്തെ ഓർത്ത് അലറി വിളികുകയാണ് ...
മാനവും സ്ത്രീത്വവും സംരക്ഷികപെടുവാൻ എത്ര വട്ടം നീ തൊണ്ട അലറി കരഞ്ഞു ......
ആരോടോകെ പരാതി പറഞ്ഞു .......
അതൊന്നും ഈ ധീര വനിതകൾ കണ്ടിലെന്നാണോ???? ...........
നിന്റെ ജീവനും മാനത്തിനും കാവൽ നില്കാൻ കഴിയാത്ത നിയമ പാലകർ ഇന്നു ഓടുകയാണ് ......
ക്രൂരമായി നിന്റെ ജീവനെടുത്ത ആ ദുഷ്ടനെ തേടി .........
ആരെയ ഇവർ വിഡ്ഢികൾ ആക്കുനത് .... യമപുരി പൂകിയ നിന്റെ
ആള്മാവിനെയോ .......
അതോ!
രാവണൻ എന്ന് സ്വയം അഹങ്കരിക്കുന കഴുതയ്ക്ക് സമരായ ഞാൻ അടകം ഉളള പൊതുജനതെയോ ........
അറിയില്ല സോദരി ......
38 ആഴമേറിയ മുറിവുകൾ നിന്റെ ശരീരത്തിൽ ഏറ്റു വാങ്ങിയപോൾ ജന്മം നലകിയ പിതാവിനേയും നൊന്തു പെറ്റ മാതാവിനേയും ഈ ജന്മം കിട്ടിയ ദിവസത്തെയും നീ മനമുരുകി ശപിച്ചിടുണ്ടാകും .......
മരണ വേദനയാൽ നീ ഒഴുകിയ കണ്ണുനീരിൽ, നിന്റെ ജന്മ ദിവസത്തിൽ ഉദിച്ചുയർന്ന സൂര്യനും നിലാവു പൊഴിച്ച ചന്ദ്രനും കണ്ണു ചിമ്മിയ നക്ഷത്രങ്ങളും അലിഞ്ഞു ഇല്ലാതായി കാണും ......
പ്രിയ കൂട്ടുകാരി ആല്മാവിനു പൈശാചികത പുല്കാൻ കഴിയുമെങ്കിൽ,
കഥകളിലും സിനിമകളിലും കണ്ടു മറന്ന പ്രേതം എന്ന ഭീകര സത്വത്തെ നിന്റെ ആല്മാവ് പുല്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ....
നിന്റെ ജീവനും മാനവും ക്രൂരമായി കവർന്ന ആ കാമ ദ്രോഹിയെ,
രക്തം ഊറ്റി കുടിച്ചു നീ തന്നെ കാലപുരിക്ക് അയക്കണം ........
അതിനും വലിയ ശിക്ഷ ഈ നാട് അവനു നല്കുമെന്ന് നീ കരുതേണ്ട ........
കൊമാല നഗരത്തിലെ അന്തേവാസിയെ പോലെ നിന്റെ ചോര മണക്കുന്ന ഈ നാട്ടിൽ ഇരുന്നു കെട്ടു പോയ നിന്റെ ജീവിതത്തെ ഓർത്ത് സഹതാപികാൻ മാത്രം കഴിയുന്ന ഒരു സഹോദരന്റെ അപേക്ഷ ആണിത് ........
മാപ്പ് തരിക .........
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ സൃഷ്ടിയുടെ മകുടം എന്ന് അഹങ്കരിക്കുന്ന മനുഷ്യ ജന്മം പൂകുവാൻ നിനക്കു ഇടയാകാതിരികട്ടെ .............
Not connected : |