ജീവിതം - ഒരു വീട്ടാകടം  - തത്ത്വചിന്തകവിതകള്‍

ജീവിതം - ഒരു വീട്ടാകടം  

വിഷക്കോപ്പയും കയ്യില്‍ പിടിച്ച് ഉലാത്തുകയായിരുന്ന സോക്രട്ടീസിനോട് പ്രിയ ശിഷ്യന്‍ പ്ലേറ്റോ ചോദിച്ചു. അങ്ങേയ്ക്ക് എന്തെങ്കിലും കടം വീട്ടിത്തീര്‍ക്കാന്‍ ബാക്കിയുണ്ടോ? സോക്രട്ടീസ് പറഞ്ഞു. ക്രീറ്റിലെ ദേവന്
ഒരു നേര്‍ച്ചക്കോഴിയെ കൊടുക്കാനുണ്ട്.
വേറെയെന്തെങ്കിലും?
നിറകണ്ണുകളോടെ സോക്രട്ടീസ് പറഞ്ഞു. മറ്റു കടങ്ങളൊക്കെ എങ്ങനെ വീട്ടിത്തീര്‍ക്കും?

വീട്ടാ കടത്തിന്റെ പേരാണ് ജീവിതം ,
ദൈവം നൽകിയ കൃപ .....
ഗുരുകന്മാർ നൽകിയ ഉള് വെളിച്ചം .....
അവൾ വെച്ച് വിളമ്പിയ അത്താഴം ..... പെങ്ങൾ കരുതിയ ശ്രേദ്ധ .....
അമ്മയുടെ പേറ്റുനോവ് .... കണ്ണു നീര് ..... പ്രാര്ത്ഥന .....
അപ്പന്റെ കരുതൽ ............
വീട്ടാൻ പറ്റാത്ത കടങ്ങളുടെ ആകെ തുകയാണ് ജീവിതം.......


up
0
dowm

രചിച്ചത്:Benson Joseph
തീയതി:17-06-2016 08:20:52 PM
Added by :BENSON JOSEPH
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :