യാത്രാമൊഴി - തത്ത്വചിന്തകവിതകള്‍

യാത്രാമൊഴി 

നിൻറ നല്ല നാളുകൾ വരവായ്
നീ കണ്ട സ്വപ്നങ്ങൾ പൂവണിയുകയായ്
അതിനായ് നീ ഒരുങ്ങേണ്ടതില്ല
അതിനായ് പുണ്യ സ്നാനപ്പെടേണ്ടതില്ല
പക്ഷെ
പറിച്ചു കളയണം നീ
മനസ്സിൻറ അകത്തളങ്ങളിൽനിന്ന്
ഞാനെന്ന മാലിന്യത്തെ
വീണ്ടുമൊരു ദുർഗന്ധമായ്
നിൻറ മനസ്സിലേക്കിറങ്ങി വരാതിരിക്കാൻ
കരിച്ചു കളയണം നീ
ഞാനെന്ന മാലിന്യത്തെ
എരിഞ്ഞടങ്ങട്ടെ ഞാനും
എൻറ സ്വപ്നങ്ങളും എന്നെന്നേക്കുമായി.........


up
0
dowm

രചിച്ചത്:manimon thiruvathra
തീയതി:21-06-2016 12:39:48 AM
Added by :MANIMON.K.B
വീക്ഷണം:291
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :