എന്റ്റെ മതം   - മലയാളകവിതകള്‍

എന്റ്റെ മതം  

പിറന്നു വീണത് ഒരു മനുഷ്യനായിട്ടായിരുന്നു
ദിവസങ്ങൾക്കുള്ളിൽ
എനിക്കു പേര് വീണു
ആ പേരിലൂടെ ഞാനെൻെറ മതമറിഞ്ഞു
ആദ്യ ദേവാലയ ദർശനത്തിലും
ഞാനേതു മതമെന്ന് നാടറിഞ്ഞു
ആദ്യാക്ഷരം ചൊല്ലുമ്പോഴും
ഒരു മതത്തിൻ ചുവയുണ്ടായിരുന്നു
സ്കൂളിൽ ചേർന്നപ്പോഴും ചോദ്യം വന്നു -
കുട്ടിയുടെ ജാതി / മതമെന്തെന്നു
പിന്നുള്ള ഓരോ ചുവടുവയ്‌പിലും
മതമെന്റെ നിഴലായി കൂടെയുണ്ടായിരുന്നു
സ്നേഹിച്ച പെണ്ണിനെ വിളിച്ചപ്പോഴും
മതമെന്റെ മുന്നിൽ തടസ്സമായി
മതമെന്നെയെന്നും പിന്തുടർന്നു
മരണം വരെയുമതു കൂടെ നിന്നു
ആത്മാവ് മാത്രമായി തീർന്നപ്പോഴോ .......
മതത്തെ തേടി ഞാനലഞ്ഞു.


up
0
dowm

രചിച്ചത്:രമേശ് ബാബു
തീയതി:22-06-2016 01:01:32 PM
Added by :Ramesh Babu
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me