ചിരി... - തത്ത്വചിന്തകവിതകള്‍

ചിരി... 

ചിരി
അവൾ എപ്പോഴും
ചിരിക്കുമായിരുന്നു-
എന്റെ നർമ്മം പൂശിയ
വിഡ്ഢിത്തരങ്ങൾക്കു മുൻപിലും
എന്നത്തെയും പോലെ അവൾ
ചിരിക്കുമായിരുന്നു!!
ഇന്നും ആ കണ്ണുകൾ
അടയുന്ന മാത്രയും
അവൾ ആ ചിരി തുടർന്നു,

ആ തിളങ്ങുന്ന കണ്ണുകളിൽ
എന്നെയും എനിക്കു
കാണാമായിരുന്നു.
അവൾക്കു വേണ്ടി എന്റെ
കണ്ണുകളിൽ ചിരിയുടെ
പെരുമഴ പെയ്യുന്നത്
ആ കണ്ണുകളിൽ
അവസാനമായി ഞാൻ കണ്ടു.

ആ കണ്ണുകൾ ഇന്നു
മറ്റൊരാളുടേതാണ്-
ആ കണ്ണുകളിൽ
ആദ്യമായി ഞാൻ കണ്ടത്
ചിരിക്കുന്ന കുറെ കണ്ണുകൾ.
ആ കണ്ണുകൾ എന്നൊക്കെ
നനഞ്ഞാലും
ഇപ്പോഴും ആ ചിരി
അവിടെ തന്നെ
തെളിഞ്ഞു കാണുന്നു -
" ചിരിക്കുക ചിന്തിക്കുക "


up
0
dowm

രചിച്ചത്:
തീയതി:23-06-2016 05:31:02 PM
Added by :Rahul Haridas
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :