സോഷ്യൽ കാമുകൻ... - തത്ത്വചിന്തകവിതകള്‍

സോഷ്യൽ കാമുകൻ... 

വടുകൾ പിഴയ്ക്കുന്ന പ്രണയത്തി
നിരുവശം ചേർന്ന്
മടിക്കുത്തിൽ വിക്രിതികൾ കാട്ടി
നിഴലിക്കുന്ന നെടുനീളൻ കിതപ്പിനെ
ഒറ്റ ശ്വാസത്തിൽ ആവാഹിച്ച്
ചുണ്ടുകൾ ചേർത്ത്
വിറയാർന്ന കൈകളിൽ മെല്ലെ
സ്പർശിച്ച്, ഉത്തേജിപ്പിച്ച്
അവളെ ഞാൻ മാത്രമാക്കി
ഈ ലോകം-
എന്നിലേക്ക് ചുരുക്കി
അവളുടെ നഗ്നതയെ സ്വയം
ചായം പൂശി-
എന്നിലേക്ക് പകർത്തി
നിർവൃതി പൂകി-
വിറയാർന്ന കൈകളെ വീണ്ടും ഉയർത്തി
അവൾ എന്നിലേക്ക് നോക്കി -
അവൾക്കുമുന്നിൽ അവളുടെ നഗ്നതയെ
തുറന്നു കാട്ടി
ഒരു നിഴൽ പോലെ ആ നാലു
ചുവരുകൾക്കപ്പുറത്തേക്ക്
വീണ്ടും ഒരു മാംസക്കഷ്ണവും പേറി
അപ്പോഴേക്കും ഞാൻ മറഞ്ഞിരുന്നു.


up
0
dowm

രചിച്ചത്:രാഹുൽ ഹരിദാസ്
തീയതി:23-06-2016 05:32:01 PM
Added by :Rahul Haridas
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me