കുഴിമാടം... - തത്ത്വചിന്തകവിതകള്‍

കുഴിമാടം... 

ഇനി നിനക്കു സത്യം പറയാം
വിലങ്ങുകൾ നിന്നെ വിലക്കുകയില്ല-
നിന്റെ കരങ്ങൾ ഇപ്പോൾ സ്വതന്ത്രമാണ്
ഇനിയും നിനക്കെന്നെ പിചിച്ചീന്തം-
ആദ്യം നീയെന്റെ കുഴിമാടം തുരക്കുക
ഞാനിപ്പോൾ നഗ്നയാണ്‌-
എന്റെ കാലുകൾ നിനക്കുവേണ്ടി കെട്ടിയിരിക്കുന്നു
ഇന്നു നീയെന്റെ കാമം അടക്കുക-
പതിയെ നീയെന്നെ ചുംബിക്കുക
എന്റെ അസ്ഥികൾ ദ്രവിച്ചിരിക്കുന്നു-
നിന്റെ വിരലുകൾകൊണ്ടെന്റെ മാറിൽ തടവുക
അവയിപ്പോൾ നിനക്കുവേണ്ടി തുടിക്കുന്നു-
ഇന്നീ കുഴിമാടത്തിൽ ഞാൻ തനിച്ചാണ്
ഞാനെന്റെ ശരീരം നിനക്കു വിൽക്കാം-
എന്റെ മുറിവുകൾ ഇനി നിനക്കു സ്വന്തമാണ്
അവ ഉണങ്ങാതെ നീ സംരക്ഷിക്കുക-


up
0
dowm

രചിച്ചത്:രാഹുൽ ഹരിദാസ്
തീയതി:23-06-2016 05:32:57 PM
Added by :Rahul Haridas
വീക്ഷണം:183
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :