മൂന്ന് വിവാദങ്ങൾ - തത്ത്വചിന്തകവിതകള്‍

മൂന്ന് വിവാദങ്ങൾ 

മൂന്ന് വിവാദങ്ങൾ

പോത്ത്........

പോത്തിനെ തിന്നുന്നവൻ തിന്നട്ടെ
തിന്നാത്തവൻ തിന്നണ്ട.
നിനക്ക് വേണ്ടാത്തതിനാൽ
നീ എന്തിനെതിർക്കുന്നു അന്യരെ
നിനക്ക് നിൻറ വിശ്വാസം
എനിയ്ക്ക് എൻറ വിശ്വാസം.......

വിളക്ക്........

വിളക്ക് വിശ്വസിക്കുന്നവൻ കത്തിക്കട്ടെ
വിശ്വസിക്കാത്തവൻ കത്തിക്കണ്ട
നിനക്ക് നിൻറ വിശ്വാസം
എനിയ്ക്ക് എൻറ വിശ്വാസം

യോഗ..........

യോഗാഭ്യാസം ചെയ്യുന്നവൻ ചെയ്യട്ടെ
അല്ലാത്തവൻ ചെയ്യണ്ട.
വേണമെങ്കിലാകാം ചില മാറ്റാസനങ്ങൾ
ഒരുകൂട്ടർ ചെയ്യട്ടെ ശവാസനം
മറ്റുചിലർക്കത് മയ്യത്താസനം
വേറെചിലർക്കാകാം ആർഐപിയാസനം.

വിടനൽകൂ വിവാദങ്ങൾക്ക്, ജീവിക്കൂ മനുഷ്യനായ്


up
0
dowm

രചിച്ചത്:manimon thiruvatha
തീയതി:24-06-2016 11:49:22 PM
Added by :MANIMON.K.B
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :