സ്വാമി ശരണം  - ഇതരഎഴുത്തുകള്‍

സ്വാമി ശരണം  

സ്വാമിയേ....ശരണമയ്യപ്പാ....
ഹരിഹരാത്മജാ എന്നയ്യാ
തൃണമാം ഈ അടി-
യന്നു തുണയേകിടൂ
കാതങ്ങൾ താണ്ടിഞാൻ
നിൻസവിധമെത്തുമ്പോൾ
കാത്തുകൊൾകെന്നെയീ
ഘോരമാം ശാഖിയിൽ
ഒരായുസ്സിൻ അഴലുമായ്
പടി ചവിട്ടീടുമ്പോൾ
നീറുന്നൊരെന്നകതാരിൽ
കൃപ ചൊരിയണേ

നിസ്ഥുലമീ പൊന്നു
പതിനെട്ടാംപടിയിൽ
എന്നുടെയഹന്തയും
ഞാൻ ചെയ്ത പാപവും
ചുടുകണ്ണീരായുരുകി-
യൊലിച്ചീടുമ്പോൾ
ദയ എനിക്കേകണേ
എൻ തമ്പുരാനേ
എന്നാത്മനൊമ്പര-
ങ്ങൾ അറിഞ്ഞീടണേ

ദിവ്യമാം നിൻ തങ്ക
തിരു വിഗ്രഹത്തിൽ
എൻ ജീവസത്തയും
എൻ ചേതസ്സും
നറുനെയ്യായുരുകി-
യൊലിച്ചീടുമ്പോൾ
എൻ പ്രാണനെ സ്ഫുടം
ചെയ്തീടണേ സ്വാമി
എൻ ശിഷ്ടജന്മ-
ത്തിനു വഴികാട്ടണേ


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:08-07-2016 01:55:06 PM
Added by :sreeu sh
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me