കർക്കിടകം  - മലയാളകവിതകള്‍

കർക്കിടകം  



ആടിമാസത്തിന്റെ ആകൂലതകളെ
അകറ്റി നിർത്താൻ അമ്മൂമ്മ
കൂട്ടുപിടിക്കുന്നു വല്മീകിയെ;
സുന്ദരകാണ്ഡം സുന്ദരമായി
ഒഴുകുന്നുണ്ട് ഉമ്മറത്തു

തുള്ളിക്ക് ഒരുകുടം
പെയ്തൊഴുകുന്ന
മഴയിൽ
ഞണ്ടു വശങ്ങളിലേക്ക്
ചലിക്കാൻ ശ്രമിക്കുന്നു

നക്ഷത്രങ്ങളുടെ മനകവർന്നു
സുന്ദരനായി ചന്ദ്രൻ
പണ്ഡിതനായ വ്യാഴവും
പരാക്രമിയായ ചൊവ്വയും
പഴുതുകൾ നോക്കുന്നു

കരിംകർക്കിടകത്തിൽ
കുടിലിൽ പുകയാത്ത
അടുപ്പിൽ കൂടുവെയ്ക്കുന്ന
കരിമൂർഖൻ
കണംകാലിൽ കൊത്തി
മോക്ഷം നൽകുന്നു

പിണ്ടചോറിൽ കിളുത്ത
എള്ളിൻ തയ്കൾ
പറിച്ചു മാറ്റി
തെക്കു കിഴക്കു ഒരു
തുളസി വെച്ചു
ശുദ്ധി ഉറപ്പിച്ചു

അപരാഹ്നത്തിൽ
പടിഞ്ഞാറ് ദിവാകരൻ
ഊഴ്ന്നിറങ്ങി


നാളെ കിഴക്കു
മാമലകൾക്കു
മുകളിൽ
വീണ്ടും പിറക്കും
പ്രത്യാശയുടെ
ഒരു ചിങ്ങം


up
0
dowm

രചിച്ചത്:jaysinkrishna
തീയതി:18-07-2016 12:45:52 PM
Added by :Jaysinkrishna
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :