കാത്തിരിപ്പ് - ഇതരഎഴുത്തുകള്‍

കാത്തിരിപ്പ് 

മഴക്കാല മേഘങ്ങൾ എങ്ങോ മറഞ്ഞു പോയ്‌
പെരുമഴക്കാലം പോയ്‌ വേനലായി
ദേശാടനക്കിളി പോലെയീ മാനസം
അലയുന്നൊരു ശാന്തി തീരത്തിനായ്
സ്വപ്നങ്ങൾക്കൊരു ചിറകായി നീ വന്നീല
മോഹങ്ങൾ നഷ്ട മോഹങ്ങളാക്കി
കാത്തിരിപ്പെന്ന മനോഹര വാക്കിനു
സാക്ഷിയായ് നിൻ വിളി കാതോർപ്പു ഞാൻ


up
0
dowm

രചിച്ചത്:ശ്രീ കിള്ളിക്കുറുശ്ശിമംഗലം
തീയതി:19-07-2016 04:15:50 PM
Added by :Sreejesh K Narayanan
വീക്ഷണം:230
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :