അമ്മയും കുഞ്ഞും  - തത്ത്വചിന്തകവിതകള്‍

അമ്മയും കുഞ്ഞും  

അന്നു കുഞ്ഞ് അമ്മയോടു കെഞ്ചി
അമ്മേ എനിക്കിപ്പോ മാഗി വേണം
അരുതെൻ മകനേ എന്നമ്മയോതി
അതിലുള്ളതെല്ലാം കൊടുംവിഷമാ

അന്നു കുഞ്ഞ് അമ്മയോടു കെഞ്ചി
അമ്മേ എനിക്കിപ്പോ കോള വേണം
അരുതെൻ മകനേ എന്നമ്മയോതി
അതു നിന്നാരോഗ്യത്തിനു ദോഷകരമാ

അന്നു കുഞ്ഞ് അമ്മയോടു കെഞ്ചി
അമ്മേ എനിക്കിപ്പോ ബർഗർ വേണം
അരുതെൻ മകനേ എന്നമ്മയോതി
അതു സ്ഥിരം കഴിച്ചാൽ അപകടമാ

അന്നു കുഞ്ഞ് അമ്മയോടു കെഞ്ചി
അമ്മേ എനിക്കിപ്പോ ചിക്കൻ വേണം
അരുതെൻ മകനേ എന്നമ്മയോതി
അതു കുത്തിവെച്ചു വളർത്തിയതാ


അന്നു കുഞ്ഞ് അമ്മയോടു കെഞ്ചി
അമ്മേ എനിക്കു പച്ചക്കറി വേണം
അരുതെൻ മകനേ എന്നമ്മയോതി
അതുമൊത്തം പലതരം തൈലമടിച്ചതാ

അന്നു കുഞ്ഞ് അമ്മയോടു കെഞ്ചി
അമ്മേ എനിക്കൊരു മാമ്പഴം വേണം
അരുതെൻ മകനേ എന്നമ്മയോതി
അതുമൊത്തം പഴുക്കാതെ പഴുപ്പിച്ചതാ

അവസാനം കുഞ്ഞ് അമ്മയോടാരാഞ്ഞു
അവനിയിൽ വിഷമല്ലാത്തതെന്തുണ്ട്?
അതിതീവ്ര സ്നേഹത്തോടമ്മയോതി
അമ്മതൻ സ്നേഹമിതൊന്നുമാത്രം


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:28-07-2016 09:28:18 AM
Added by :sreeu sh
വീക്ഷണം:285
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :