ചക്രം - തത്ത്വചിന്തകവിതകള്‍

ചക്രം 

ഉരുളുന്ന ചക്രങ്ങൾക്ക്
ഒന്നേ ചെയ്യാനുള്ളൂ,
ഉരുളുക.
ഗതിയും വേഗവും,
ഉരുട്ടുന്നവന്റെ
കൈകളിലാണ്.
സ്വയം നിൽക്കണമെങ്കിൽ
വഴിയൊന്നേയുള്ളൂ,
സ്വയം തകരുക.
വീർപ്പുമുട്ടി
നെടുശ്വാസം വിട്ട്
ഒടുവിൽ, ഠോ!
അപ്പോൾ
ഗതി നഷ്ടപ്പെടുന്നത്
നിയന്ത്രിക്കുന്നവനത്രെ!


up
0
dowm

രചിച്ചത്:രാജേഷ് നാരായണൻ
തീയതി:29-07-2016 11:10:43 AM
Added by :Rajesh Narayanan
വീക്ഷണം:206
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :