തീപിടിച്ച പ്രണയം - പ്രണയകവിതകള്‍

തീപിടിച്ച പ്രണയം 

പൂമരത്തിൻ കീഴെ കൂട്ടിയിട്ട് കത്തിച്ച
കടലാസിൽ എരിഞ്ഞ് തീർന്നതാണ് എൻ്റെ കവിത.
ചാരമായ് തീർന്നത് മണ്ണിലലിഞ്ഞു.
മരം അവളുടെ വേരുകളാഴ്ത്തി എൻ്റെ ചാരത്തെ സ്വാംശീകരിച്ചു,
ഞാൻ അവളുടെ സിരകളിൽ പടർന്നു.
പഞ്ഞവും പേമാരിയും പെയ്തൊഴിഞ്ഞു
പൂമരം തളിർത്തു,
പിന്നീട് പൂത്തു
പക്ഷേ, പൂക്കൾക്ക് പകരം
പൊഴിഞ്ഞത് പ്രണയമായിരുന്നു.
തീ പിടിച്ച് കത്തിയെരിഞ്ഞ പ്രണയം.


up
0
dowm

രചിച്ചത്:മനു മോഹൻ
തീയതി:07-08-2016 05:24:15 PM
Added by :Manu Mohan
വീക്ഷണം:540
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :