ഇരവിന്റെ കണ്ണുനീർ
ഹേ ശാന്ത സ്വരൂപിണി സൗരമ്യരൂപിണി
മൗനങ്ങളായി ദുഃഖങ്ങൾ പേറുന്ന അജ്ഞാത സുന്ദരി,
ചന്ദന ചന്ദ്രന്റെ പൊട്ടുതൊട്ട് ഈറൻനിലാവിൽ കുളിച്ചെഴുന്നള്ളും;
ചാരുതേ രാവേ നിൻ സൗന്ദര്യം വർണനാതീതം
ആദിത്യദേവന്റെ കാൽതൊട്ടുവന്ദിച് മൗനമോടിന്നു നീ നിൻ സിംഹാസനത്തിലേറി
എങ്കിലും നീറുന്നു നിമിഷങ്ങൾ നീളുന്ന സന്ധ്യയോടുള്ള നിൻ പ്രണയം
സാഫല്യമിലാത്ത ചാപല്യം നിൻ പ്രേമം
ജാതക രേഖകൾ വിധിക്കാത്ത നിൻ ദുരവസ്ഥ
ഇരുളെ നിൻ തേങ്ങലിൽ നെഞ്ചകം പൊട്ടിക്കരയുന്ന മുകിലിന്റെ കമ്പനം ഇടിമിന്നലായി
നീറുന്ന നിൻ പ്രേമം കെട്ടുകലങ്ങുന്ന ഹൃദയമോടിന്നു രാപ്പാടി പാടുന്ന നൊമ്പരപ്പാട്ടിന്റ്റെ പല്ലവി കേട്ടുണരും നിൻ താതൻ
ഹേ ചാരുതേ സൗരമ്യ രൂപിണി നീ വെറും ഇരുൾ
ആരും വെറുക്കുന്ന ഇരവല്ലേ നീ
നിൻ ജെന്മചാപല്യം ആരും വെറുക്കുന്ന പാപത്തിന് ചിത്രം നീ
കതിരൊഴുക്കുന്നു നിന്നെ ഉരുക്കുവാൻ
കിടാങ്ങളും കിളികളും കഥകളും ഭയക്കുന്നു നിന്നെ
ശാന്തസ്വരൂപി പാപത്തിന് ചിത്രമേ നിന്നെ വെറുക്കുന്നു വിശ്വം
Not connected : |