മഴ - ഇതരഎഴുത്തുകള്‍

മഴ 

കളകള നാദമോടെ
കാതുകൾക്കിമ്പമായി
കർക്കടകക്കുളിരിൽ വന്നണയവേ
കൈക്കുമ്പിളിൽ ഒരുതുടം
കോരിയെടുക്കാൻ ശ്രമിക്കവേ
തെന്നിമാറുന്ന നിന്നെ
പുല്കുവാൻ കാത്തിരിക്കുന്ന
ഭൂമിയിലേക്ക്‌ അലിഞ്ഞുചേരുന്ന
നിന്നെ പേർചൊല്ലുവാൻ
മഴ എന്നല്ലാതെ
മറ്റൊരുനാമവുമില്ല.


up
0
dowm

രചിച്ചത്:teena
തീയതി:09-08-2016 02:37:07 PM
Added by :Teena
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :