കുഞ്ഞ് - ഇതരഎഴുത്തുകള്‍

കുഞ്ഞ് 

ഉദരത്തിലുരുവായെ-
ന്നറിഞ്ഞനിമിഷം എന്തെ-
ന്നില്ലാതെ ആശിച്ചു ആ
ഓമനമുഖമൊന്നു കാണുവാൻ
ഒരായിരം സ്വപ്‌നങ്ങൾ ക്കൊ-
ണ്ടൊരു കുഞ്ഞുമുഖമിട-
നെഞ്ചിൽ കോറിയിട്ടു.
രാത്രിയുടെ യാമങ്ങളില-
ന്നാദ്യമായി നിൻറെയാദ്യത്തെ
ചലനമനുഭവിച്ച നിമിഷം
എന്തെന്നില്ലാതെ വികാരങ്ങൾ
കൊണ്ടുള്ളുനിറഞ്ഞു.
നിന്റെ വളർച്ചയെന്നിൽ
മാറ്റമുണ്ടാക്കിയ നിമിഷ-
മാനന്ദിച്ചു ഞാൻ.
നാൾകൾ കഴിയവേ ആകുല-
തകൾക്കതിലുപരി കാ-
ത്തിരിപ്പിനു വിരാമമിട്ടെന്റെ
ഇടനെഞ്ചിൽ നിൻറെ
ചൂടു സ്പർശമേറ്റനിമിഷം
ഉള്ളു മന്ത്രിച്ചു പൊന്നോമനെ
നിനക്കായി കാത്തിരുന്നതുഞാൻ ...


up
0
dowm

രചിച്ചത്:Teena
തീയതി:09-08-2016 04:19:18 PM
Added by :Teena
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me