പെണ്ണേ.... - തത്ത്വചിന്തകവിതകള്‍

പെണ്ണേ.... 

കഴുകൻ കണ്ണുകൾ നീളുന്നു
പെണ്ണിന്നുടലിന് ചുറ്റിന്നും.
അമ്മതൻ മുലചപ്പി മയങ്ങിടും
പൈതലേ, നീയും സൂക്ഷിച്ചുകൊൾക..

നരകാസുരൻമാർ വിളയുമീമണ്ണിൽ
പെണ്ണിൻ മാനത്തിനെന്തു വില ..
ഭോഗ മോഹികൾ തൻ നീരാളി കൈകളിൽ,
ചിറകറ്റ ശലഭമായ് തേങ്ങി നീയും...

പ്രജ്ഞയകന്നു, നീതിയുലഞ്ഞു
മർത്യതയെങ്ങോ പോയ്‌മറഞ്ഞു
നീതി ശാസ്ത്രങ്ങൾ ഉറങ്ങുമീനാട്ടിൽ,
പെണ്ണേ,നീ തന്നൊരുമ്പെട്ടിറങ്ങിടേണം...

ഉതിരുന്ന കണ്ണീരിൽ നോവില്ലിനിയും
ജ്വലിക്കുന്നോരഗ്നിയായ്‌ മാറേണം നീ...
വെറി പൂണ്ടൊരീ നായ്ക്കളെ പൂട്ടുവാന്‍,
അണിയൂ പടച്ചട്ട നിന്നുടലിൽ,
കരുതൂ ചിലമ്പ് നിൻകൈപിടിയിൽ,
നേടൂ കാരിരുമ്പിന്‍ ഉള്‍കരുത്ത്,
പെണ്‍കരുത്തിനു പൊന്‍തൂവലാം കണ്ണകി പോല്‍
ഭദ്രേ, നീ തന്നെ നിന്നെ കാത്തുകൊൾകാ...



up
2
dowm

രചിച്ചത്:SOJI DAS
തീയതി:12-08-2016 08:11:12 PM
Added by :Soji Das
വീക്ഷണം:262
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :