നരസിംഹം  - തത്ത്വചിന്തകവിതകള്‍

നരസിംഹം  

മൽസ്യമായി , കൂർമ്മമായി
പിന്നെ തേറ്റ കൂർത്ത വരാഹമായി
അഴിമതിയും പക്ഷപാതവും
നമ്മെ വേട്ടയാടുമ്പോൾ ഒരു പ്രതീക്ഷ മാത്രം
എന്നെങ്കിലും
ഒരു നരസിംഹം ജന്മമെടുക്കാതിരിക്കില്ല
ഒരു രൂപയ്ക്കു അരിവാങ്ങുവാൻ
ഇരുപതു രൂപയ്ക്കു വെള്ളം വാങ്ങാൻ
ഒടുവിൽ
ഒരു കോടി രൂപയ്ക്കു മരുന്ന് വാങ്ങാൻ
നമുക്കിനിയും ആവില്ല


up
1
dowm

രചിച്ചത്:
തീയതി:12-08-2016 11:19:02 PM
Added by :Prasoon
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :