"ഓർമ്മതൻ നൊമ്പരം" 



പോയ് മറഞ്ഞ കാലമെൻ ഓർമ്മയിൽ ഉണരുമ്പോൾ,
'നീ' ഒരു സ്വപ്നമായ് മാറിടുന്നു.

നീ പോയ പാതയിൽ ഏകനായ് ഞാൻ നിൽക്കെ,
കൂട്ടായ് എൻ കൂടെ നിൻ ഓർമ്മകൾ മാത്രമായി.

മറക്കുവാൻ കഴിയില്ലൊരിക്കലും നിൻ സ്നേഹവും,
കുളിർ ചോരും നിന്നുടെ വാക്കുകളും.

സ്വപ്നങ്ങളൊക്കെ വെടിഞ്ഞ് നീ പോകവെ,
അറിയുന്നു ഞാൻ സ്വാർത്ഥനായ് കാത്തുവെച്ചൊരാ "പ്രണയം".

എൻ ഉള്ളം നിന്നോട് ചൊല്ലുവാൻ കഴിയാതെ,
നിന്നിൽ നിന്നലസ്സമായ് മാറ്റി എൻ സൗഹൃദം പോലും.

എൻമുന്നിലീ മൺപരപ്പിൽ നീ ശയിക്കവെ,
നിൻ സൗഹൃദം-ഓർമ്മയും, എൻ പ്രണയം-സ്വപ്നവുമായ് കാലത്തിൻ നിദ്രയിൽ മഞ്ഞിടുന്നു....!!


up
1
dowm

രചിച്ചത്:
തീയതി:13-08-2016 10:42:21 PM
Added by :Aswathy PS
വീക്ഷണം:486
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me