ചൈത്ര രാവിന്‍ നിലാവില്‍ നീ ഒരുങ്ങി നില്‍ക്കെ... - പ്രണയകവിതകള്‍

ചൈത്ര രാവിന്‍ നിലാവില്‍ നീ ഒരുങ്ങി നില്‍ക്കെ... 

ചൈത്ര രാവിന്‍ നിലാവില്‍ നീ ഒരുങ്ങി നില്‍ക്കെ ..
നിന്‍റെ മുഖം കണ്ടാ പനിമതി ഒളിച്ചിരുന്നു..
താമര പോലുമാന്നാ മേനി കണ്ടു തളര്‍ന്നിരുന്നു.

വാക പൂക്കുമ്പോള്‍ തെന്നല്‍ പാടിയെത്തുമ്പോള്‍
എന്നും ഗാനമായെന്നില്‍ നിന്‍റെ ഓര്‍മ പുല്‍കുന്നു
ദൂരേ പഞ്ചമങ്ങള്‍ പാടി നില്‍ക്കും പാതിരാക്കിളിയെ
കാതില്‍ കളികള്‍ ചൊല്ലി ചാരെ നില്‍ക്കാന്‍ നേരമായില്ലേ?

ആറ്റിറമ്പില്‍ പൂ കൈത കാറ്റിലാടുമ്പോള്‍
എന്നും എന്റെ മോഹങ്ങള്‍ മെല്ലെ തൊട്ടുണര്‍ത്തുന്നു
അന്ന് കണ്ട നാളില്‍ നാണമോടെ പോയ്മറഞ്ഞില്ലേ
ഇന്നും രാഗമായ്‌വന്നെന്നിലലിയാന്‍ നേരമായില്ലേ?


up
0
dowm

രചിച്ചത്:sreemangalam sreekumar
തീയതി:24-09-2011 03:33:03 PM
Added by :sreekumar sreemangalam
വീക്ഷണം:443
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :