കരിവണ്ടു
"കരിവണ്ടു "
----------------------------
കടലിൻ നീലിമ കടമിഴിയിൽ ഒതുക്കി നടന്ന സുന്ദരകാലമിന്നു പോയ് മറഞ്ഞു .
ഇന്ന് അസ്തമയന സൂര്യന്റെ ചെങ്കനൽ മാത്രം നിൻ കണ്ണിൽ .
"ഹേ പ്രണയമേ ഇനിയും എന്തിനു അവളെ കാത്തിരിക്കണം .
നിന്നിലെ പ്രണയം അവൾ നുകർന്നു കഴിഞ്ഞു .
ഇന്നവൾ മറ്റാരാളിൻ മനസ്സിൽ ചേക്കേറി .
ഇനിയും നിർത്തരുതോ നിനക്കു അവളോടുള്ള അഭിനിവേശം .
" കടമിഴിയിൽ കരിമഷിയാൽ കള്ളപ്രണയവും ,കണ്ണീരും ഒരുക്കി അവൾ നിന്നോട് പറഞ്ഞതോർക്കു .കടമയുടെയും കടപ്പാടിന്റെയും കരളലിയിക്കുന്ന കള്ളകഥകൾ .
ഇനി ഒരു തുള്ളി കണ്ണുനീർ അവൾക്കു വേണ്ടി ഒഴുക്കരുത് നീ .
അവൾ പാറി പറന്നു നടക്കും കരിവണ്ടാണ് .ഒരു പൂവിൽ നിന്നും മധു നുകർന്നു അടുത്ത പൂവും തേടി പറക്കും കരിവണ്ട്...
*സന്തോഷ് ആർ പിള്ള *
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|