കാത്തിരിപ്പ് - തത്ത്വചിന്തകവിതകള്‍

കാത്തിരിപ്പ് 

+++++കാത്തിരിപ്പ്‌+++++++

പ്രണയവസന്തം നെയ്തയീമധുരരാവിൽ
പ്രണയിനിക്കായൊരുക്കിയ വനവല്ലിക്കുടിലിൽ
മുല്ലപ്പൂ സുഗന്ധവും പേറി വരുന്നതും
കാത്തിരിക്കുന്നൊരു വേഴാമ്പലായി ഞാൻ!
ഒരു നാളിൽ നീയണയും എൻ ചാരെയെന്ന്
മനക്കോട്ട കെട്ടിയൊരു സ്വപ്നകാമുകൻ ഞാൻ.
മഞ്ഞുകണം പെയ്യുമീ വസന്തരാവിൽ നിൻ കൈകൾ കോർത്തൊന്നു ചുറ്റിക്കറങ്ങണം

നിൻ കാൽചിലങ്കതൻ മണിനാദം കേൾക്കുവാൻ
കാത്തിരിപ്പല്ലോയീ പ്രണയതീരത്ത്‌!

സന്തോഷ് ആർ പിള്ള


up
0
dowm

രചിച്ചത്:
തീയതി:25-08-2016 09:10:45 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:157
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :