പ്രണയിനി നിനക്കായ് - തത്ത്വചിന്തകവിതകള്‍

പ്രണയിനി നിനക്കായ് 

പ്രണയിനി ,നിനക്കായ്
**************************
"വിട പറഞ്ഞകലുമെന്‍ സഖി , നിന്നെ നിശബ്ദമായി പ്രണയിക്കുന്നു ഞാനിന്നും .
എന്നിൽ നിന്നും എന്നേ അകന്നൊരാപ്രണയം നിന്നെ കണ്ടനാൾ പൂവിട്ടു .പ്രണയിച്ചു തുടങ്ങും മുൻപേ വിടപറഞ്ഞകലരുതേ .
നീ എന്നിൽ നിറയുന്ന പ്രണയമായി വന്നു ചേരൂ
വേരോടെ പിഴുതെറിഞ്ഞാലും .വീണ്ടും തളിർക്കുമാ .
പ്രണയവല്ലരികൾ .നിന്റെ കരലാളനത്താൽ വിടരും ഒരു ആയിരം ചെമ്പനീർ പൂക്കൾ .
ഓർമകൾ മരിച്ചാലും മായുകില്ല നിന്നിലെ പ്രണയക്കടൽ നിന്നിലേക്ക്‌ ഒഴുകിയെത്തും നിന്നിൽ നിറഞ്ഞു തുളുമ്പുമാ പ്രണയം,,,

**സന്തോഷ് ആർ പിള്ള**


up
0
dowm

രചിച്ചത്:
തീയതി:25-08-2016 09:11:27 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:264
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :