അച്ഛൻ
നീ മറന്നു പോയി നിന്നച്ഛനെയെന്നാലും പരിഭവമില്ലൊരു കണിക പോലും നിന്നെയുറക്കുവാൻ മൂളിയ പാട്ടുകൾ നീ അന്നു നൽകിയ ചുംബന പൊട്ടുകൾ നിന്നിളം കാൽ കൊണ്ടു കിട്ടിയ ചെറു നൊമ്പരപൂവുകൾ അച്ഛനതുമതി ഇൗ ജൻമം മുഴുമിക്കാൻ...
ആ നെഞ്ചിൻ ചൂടിലെ വാൽസല്യമേറ്റ് ആ കൈകളുടെ ലാളന എറ്റു ഒന്നൂടെ തളർന്നുറങ്ങാൻ കൊതിക്കാത്ത മനസ്സുകൾ ഉണ്ടോ ഈ മണ്ണിൽ , വിരൽ കൊണ്ട് മുടി ചീകി ഒതുക്കി നെറ്റിയിലൊരു പൊന്നുമ്മ എറ്റു വാങ്ങി ഉറക്കത്തിലേക്ക് വഴുതി വീണ എത്ര രാത്രികൾ, ആ രാത്രികൾക്ക് വീണ്ടും ജീവൻ വച്ചെങ്കിൽ അല്ലെങ്കിൽ എനിക്കൊരു പുനർജനി തന്നെങ്കിൽ വീണ്ടും അതേ അച്ഛന്റെ അതേ മകനായി...
Not connected : |