നടത്തം  - തത്ത്വചിന്തകവിതകള്‍

നടത്തം  

നടത്തം
------------------------
അമ്മയുടെ കൈ
പിടിച്ചു നടന്നു തുടങ്ങി, ശൈശവത്തിൽ .
പിന്നെ കൂട്ടുകാരോടൊപ്പം തോളിൽ കൈയിട്ടു ഓടി ചാടി നടന്നു, ബാല്യത്തിൽ.
പിന്നെ ഒരു പാട് കാലം ഒറ്റയ്ക്ക് നടന്നു.
.മടുപ്പായപ്പോ കൂട്ടിനു ഒരു സഖിയെ കൂട്ടി കൈകോർത്തു നടന്നു .
പിന്നെ എപ്പോഴോ ഞാൻ മുന്നിൽ നടന്നു .സഖി എന്റെ പിന്നാലെ .
കിതച്ചു കൊണ്ട് ഞാൻ നടത്തം നിർത്തുമ്പോൾ സഖി എന്റെ മുന്നിൽ നടക്കുന്നു. അവൾക്കൊപ്പം നടക്കാനാവുന്നില്ല എനിക്കിന്ന്. അവൾ എനിക്ക് മുൻപേ നടക്കുന്നു.
അവളുടെ കൈകോർത്ത് ആരോ കൂടെ നടക്കുന്നു.
#സന്തോഷ് ആർ പിള്ള


up
0
dowm

രചിച്ചത്:
തീയതി:20-09-2016 08:26:27 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :