സൃഷ്ടാവിന്റെ മുന്നിൽ  - മലയാളകവിതകള്‍

സൃഷ്ടാവിന്റെ മുന്നിൽ  

നിന്റെ മാർഗം വിളിപ്പതു കേൾക്കുവാൻ
നിന്റെ ലോകം നിശബ്ദരായി കാതോർത്തു
നിൽക്കവേ നിന്റ ചാരെ അണയുവാൻ
കാൽ കുതിക്കുന്നു, മനം തുടിക്കുന്നു

പുലർവെയിലിറങ്ങുന്ന ചില്ലകൾ
അരുണ വർണ്ണമാർന്നഇളകുന്നു
മഴ നനഞ്ഞൊരു ചക്രവാളം
മഴ വില്ലുടുത്തണിഞ്ഞു നിൽക്കുന്നു

തിരകൾ മൂളുന്നു നിൻ പ്രകീർത്തനം
മഴകൾ പെയ്യുന്നു നിന്റെ കീർത്തനം
കളകളാരവം നിന്റെ മന്ത്രണം
കാറ്റിലണയുന്നു നിന്റെ സാന്ത്വനം

പൂമരച്ചില്ലകൾ തോറും പക്ഷികൾ
നിന്റെ ഗീതങ്ങൾ പാടിപ്പറക്കുന്നു
പൂമരങ്ങൾ പുഷ്‌പവൃഷ്ടിയായ്
നിന്റെ മുന്നിൽ പെയ്തു വീഴുന്നു

പുലരിയിൽ നിന്റെ സൃഷ്ടികൾ
അതിമനോഹരം, സുന്ദരം, മോഹനം

നിന്റെ മുന്നിൽ നമസ്‌കരിക്കുന്നു ഞാൻ
നിന്റെ സ്തോത്രങ്ങൾ പാടും പ്രപഞ്ചത്തിൽ
നിന്റെ മുന്നിൽ വെറുമൊരു മണൽത്തരി
യായി നിന്ന് നമസ്‌കരിക്കുന്നു ഞാൻ


up
0
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:20-09-2016 03:42:04 PM
Added by :HARIS
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :