ഭീതി  - മലയാളകവിതകള്‍

ഭീതി  

നിന്റെ നാട്ടിൽ നീ അന്യനാകുമ്പോൾ
നിന്റ ജന്മം ശാപമാകുമ്പോൾ
നിന്റെ സ്വപ്നങ്ങളെല്ലാം മറക്കുവിൻ
നിന്റെ മോഹങ്ങൾ ചിറകരിഞ്ഞീടുവിൻ

നിന്റെ ചര്യകളെല്ലാംഅരോചകം
പ്ര]കൃതം നിന്റെ സംസ്‌കൃതി, വൈദേശികം
നീ വളർത്തും കൃതാവിലെ, മൈലാഞ്ചി
മുടികളിലിളകുന്നതഗ്നി സർപ്പങ്ങളോ?

നിന്റെ ചങ്കുറപ്പുള്ള മന്ത്രങ്ങൾ, എന്റെ
കാതിൽ വന്നലയ്ക്കുന്നശാന്തിയായ്
നിന്റെ സ്വപ്‌നങ്ങൾ നീ മറക്കുക
എന്റെ സ്വപ്‌നങ്ങൾ നീ പകർത്തുക

നീ പകർന്നു നൽകുന്നൊരമരത്വ ഗീതങ്ങൾ
എന്നിൽ നിറയ്ക്കുന്നു ഭീതികൾ
ധർമബോധം സ്ഫുരിക്കുന്ന നിന്റെ
വസ്ത്രങ്ങളൂരി വലിച്ചെറിഞ്ഞീടുക

പകരം നിനക്കായി ഞാനൊരുക്കിയ
ലൗകീക ഭോഗ സംസ്‌കൃതി കുടിക്കുക
നിമിഷഭോഗങ്ങളാൽ നിന്റെ
നിമിഷങ്ങളെല്ലാം ധന്യമായിടും

രസതീർത്ഥങ്ങൾ കുടിച്ചുന്മത്തരാകുക
രാസലീലകൾ കണ്ടു ധന്യരാകുക

നിന്റെ സ്വത്വ ബോധങ്ങൾ മറന്നു നീ
എൻെറ സ്വത്വ ബോധങ്ങൾ പകർത്തുക

അരയാൽ്ചില്ലകൾ പോലെ പടർന്ന നിൻ
ഇലകളിൽ ഞാൻ പൊഴിയും അഗ്നിവെയിലായ്
ധർമ്മബോധത്തിന് കൊടുംകോട്ടകള്ക്കുമേൽ
അഗ്നിമഴകളായ് ഞാൻ പതിച്ചിടും

നിന്റെ സ്വത്വ ബോധങ്ങൾ മറന്നു നീ
എൻെറ സ്വത്വ ബോധങ്ങൾ പകർത്തുക


up
0
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:20-09-2016 03:59:39 PM
Added by :HARIS
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :