| 
    
         
      
      തേന്മാവിൻ കൊമ്പിൽ        എങ്ങു പോയ്മറഞ്ഞെന്റെ ഉണ്ണി നീ?
എങ്ങു പോയ്മറഞ്ഞുണ്ണിക്ക]ലൊച്ചകൾ?
 
 നീ നടന്നു മറഞ്ഞ മൺപാതയിൽ
 നോക്കി നിന്നെന്റെ വേര് കഴക്കവേ
 മഴകളെല്ലാം തുടച്ചു തോർന്നെങ്കിലും
 സ്മ്രിതികളിൽ നിന്നേതു മഴ മായ്ച്ചിടും?
 
 എങ്ങു പോയ്മറഞ്ഞെന്റെ ഉണ്ണി നീ?
 എങ്ങു പോയ്മറഞ്ഞുണ്ണിക്ക]ലൊച്ചകൾ?
 
 എൻെറ ചില്ലകൾ തോറും കൊറ്റികൾ
 വന്നിറങ്ങുന്നു ധവളമേഘങ്ങൾപോൽ
 എൻെറ മാമ്പൂക്കളിൽ വന്നിരിക്കുവാൻ
 ചുറ്റും പറക്കുന്നു വർണ്ണപൂമ്പാറ്റകൾ
 
 എങ്ങു പോയ്മറഞ്ഞെന്റെ ഉണ്ണി നീ?
 എങ്ങു പോയ്മറഞ്ഞുണ്ണിക്ക]ലൊച്ചകൾ?
 
 എൻെറ ശിഖരങ്ങൾ തോറും നടന്നു നീ
 എൻെറ മാമ്പഴക്കാഴ്ചകൾ നുകർന്നു നീ
 എൻെറ കൊമ്പുകൾ ചാരു കസേരയായ്
 നിൻറ്റെ പഠനങ്ങളിൽ നീ ലയിക്കുവാൻ
 
 എങ്ങു പോയ്മറഞ്ഞെന്റെ ഉണ്ണി നീ?
 എങ്ങു പോയ്മറഞ്ഞുണ്ണിക്ക]ലൊച്ചകൾ?
 
 വെയിലുതട്ടാതെ നിന്റെ പൂമേനിയെ
 എൻെറ ചില്ലകൾ താഴ്ത്തി മറച്ചു ഞാൻ
 എൻെറ ചില്ലകൾ വീശി നിനക്കായ്
 എന്റെ ദേഹം പൂമെത്തയാക്കിഞാൻ
 
 എങ്ങു പോയ്മറഞ്ഞെന്റെ ഉണ്ണി നീ?
 എങ്ങു പോയ്മറഞ്ഞുണ്ണിക്ക]ലൊച്ചകൾ?
 
 എത്ര മാമ്പഴക്കാലം കടന്നുപോയ്
 മാമ്പഴക്കാഴ്ചകൾ നിനക്കായ്
 കാത്തുവെച്ചുഞാൻ കാത്തിരുന്നു
 നീ നടന്നു മറഞ്ഞ മൺപാതയിൽ
 വേരുകൾ നാട്ടി കാത്തിരിപ്പു ഞാൻ
 
 എങ്ങു പോയ്മറഞ്ഞെന്റെ ഉണ്ണി നീ?
 എങ്ങു പോയ്മറഞ്ഞുണ്ണിക്ക]ലൊച്ചകൾ?
രചിച്ചത്:ഹാരിസ് ചെറുകുന്ന്  തീയതി:20-09-2016 04:23:56 PM
 Added by    :HARIS
 വീക്ഷണം:284
 നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
 
      
  Not connected :  |