ബാല്യകാലം മുതൽ  - തത്ത്വചിന്തകവിതകള്‍

ബാല്യകാലം മുതൽ  

അമ്മതൻ ഗർഭപാത്രത്തിൽ
ഭൂമി സ്പന്ദനം കാണാതെ കഴിയുന്നനാളിൽ
ഞാനറിഞ്ഞില്ല എൻ ഭൂമി തൻ കാപട്യങ്ങൾ
അറിഞ്ഞിരുന്നെങ്കിൽ ആ സ്പന്ദനം
ഞാൻ മറന്നേനെ
എങ്കിലുമെൻ അമ്മതൻ
മുഖം കാണാൻ ഞാൻ വെമ്പിയപ്പോൾ
എന്നുള്ളിൽ സ്വാർത്ഥത നാമ്പെടുക്കുന്നു
പിച്ചവെച്ചു നടന്ന രാവിൽ
ഭൂമിദേവിയെ ചവിട്ടിമെതിച്ചപ്പോൾ
ഞാനറിഞ്ഞില്ല ആ ഹൃദയ നൊമ്പരങ്ങൾ
അമ്മതൻ വിരൽത്തുമ്പിൽ തൂങ്ങി ഞാൻ
ആദ്യാക്ഷര ദേവാലയത്തിൽ എത്തിയപ്പോൾ
അറിഞ്ഞില്ല ഞാൻ ഈ ഭൂമി മക്കൾ തൻ കപടത
പുസ്തക സഞ്ചിയും തോളിലേറി
എൻ ജീവിത നേട്ടത്തിനായി
ഭൂമിതൻ നാടക ശാലയിലെ
അഭിനേത്രിയായി ഞാൻ വളർന്നപ്പോൾ
മാതാപിതാക്കൾ തൻ നൊമ്പര തീയിൽ
അറിയാതെ വീഴ്ത്തിയ എരി തീയായി
ഞാൻ മാറിയപ്പോൾ
അറിയുന്നു ഞാൻ ഈ ലോകത്തിൻ മുഖംമൂടി
മായ തൻ ലോകത്തു മുങ്ങി തപ്പി
ഞാൻ അലഞ്ഞപ്പോൾ
ഞാൻ മൂലം വേദനിച്ചയെൻ ഗുരുഭൂതർ തൻ ദുഃഖം








up
0
dowm

രചിച്ചത്:ബിന്ദു raju
തീയതി:29-09-2016 02:25:59 PM
Added by :raju francis
വീക്ഷണം:265
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :