ഓര്മ്മകള് ========== - തത്ത്വചിന്തകവിതകള്‍

ഓര്മ്മകള് ========== 

ഓര്മ്മ=കള് പൂട്ടിയ രഥത്തിലേറി
ഭൂതത്തിലെക്കൊരു യാത്ര പോയി
ഞാന് ഭൂതത്തിലെക്കൊരു യാത്ര
പോയി
ഓടികിതച്ചെത്തി ബാല്യത്തിലേക്ക്
പൊക്കാളി പാടം വിളഞ്ഞു നിന്നു
കൊയ്ത്തിനായ് പോവുന്ന അമ്മയെ
കണ്ടു
കലിതുള്ളും കടലിന്നെ വകഞ്ഞു മാറ്റി
അച്ചനെറിയുന്ന തുഴകല് കണ്ടു
ചങ്കുറപ്പുള്ള മനുഷ്യനെ കണ്ടു
തന്റെടമുള്ളോരച്ചനെ കണ്ടു
സ്നേഹിക്കാനായി
പിറന്നോരാമ്മയെ കണ്ടു
ആമ്പല്കുകളത്തിലെ ആമ്പല് കണ്ടു
വഴിയോരത്തണലിലാ തേന്മാവ് കണ്ടു
ചാമ്പയും പേരയും നെല്ലിയും കണ്ടു
വഴിയോരത്തണലിലാ തേന്മാവ് കണ്ടു
കൂട്ടരുമൊത്തു ഗോട്ടികളിച്ചരാനാളുകള്
അനുജനുമായി കളിച്ചു
നടന്നോരാനാളുകള്‍
കടലിളകി ചതിച്ചോരാനാളുകള്
പട്ടിണി ചുറ്റിപറന്നോരാ നാളുകള്
വിശപ്പിനെ നോക്കി കരഞ്ഞനാളുകള്
ചാകര വന്ന ദിനങ്ങളിലച്ചനെ ...
ആനന്ദവാനായി കണ്ടൊരാ നാളുകള്
ബാല്യത്തിന് ദൈന്യത, നൈര്മില്യം
കണ്ടു
കൌമാരമുറ്റത്ത് വന്നു നിന്നു
ആദ്യ പ്രണയത്തിന് മൊട്ടിട്ടനാളുകള്
ഒരു കാറ്റേറ്റാ പ്രണയം കരിഞ്ഞതും
ഒന്നാമനായി പത്തില് ജയിച്ചതും
ആമോദത്താല് അമ്മതന്
കണ്ണുനിറഞ്ഞതും
പുത്തന് കുപ്പായത്തിനായി
അച്ഛന്പോയതും
കലാലയ കവാടം ആദ്യം കടന്നതും
പിന്നെയും പ്രണയം പൂത്തുത്തളിരര്
ത്തതും
തിരെകെയാത്രയില്‍ യൌവനം
കണ്ടതും
പ്രണയങ്ങള് ഒരുപാടു കൊഴിഞ്ഞതും
ജീവിതയാത്രയില് അവളോപ്പം
നടന്നതും
രണ്ടു മാലാഖമാരെ എനിക്കായി
തന്നതും
പതിനാറു വര്ഷം ഒപ്പം നടന്നതും
അവള് തന്നെയാണെന്റെ ശക്തിയും
അവള് തനീയണന്റെ തണല് വൃക്ഷവും
നാല്പ്പ സംവത്സര ങിലെത്രെയോ
സ്വപ്നങ്ങള്
ഇന്നിന്റെ കനലെരിയും വഴികളില്
ചിതറികിടക്കുന്നു
ഓര്മ്മതന് തേരിറങ്ങി വന്നു ഞാന്
ഇന്നിന്റെ കനലെരിയുന്ന വഴികളില്
ശിഷ്യരെ ബോധത്തിന് വഴിയില്
തെളിക്കുവാന്
ഗുരുവിന്റെ വേഷം
കെട്ടിയതെങ്ങിനെ
ഈ വഴിത്താരയിലെത്ത
ിയതെങ്ങിനെ
മനസ്സിനെ പൂട്ടിയ കുതിരയെ മാറ്റി
ഓര്മ്മതന് രഥമിറങ്ങി വന്നു ഞാന്
ഇന്നിന്റെ കനലെരിയുന്ന വഴികളില്
നിന്നു ഞാന് ഇന്നിനെ
തോട്ടറിയുവാന്
മകനായ് കാമുകനായ് പതിയായി
താതനായ് വേഷങ്ങള് ഓരോന്നു മാറുന്നു
എന്നെ തിരഞ്ഞെത്തുന്നികവലയില്
ഇന്നിന്റെ കനലെരിയുന്ന വഴികളില്
എന്നെ തിരഞ്ഞെത്തുന്നികവലയില്
---സാബു കൈലാസന്----
December 26, 2015 at 3:03pm ·


up
0
dowm

രചിച്ചത്:---സാബു കൈലാസന്----
തീയതി:01-10-2016 11:42:39 AM
Added by :subinraj
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :