ഏകാന്തപഥിക൯ - തത്ത്വചിന്തകവിതകള്‍

ഏകാന്തപഥിക൯ 

അകലെയസ്തമിക്കുന്നു സൂരൃ൯
നി൯ നെറുകയില്‍ ചാ൪ത്തും
സിന്ധൂരരേണു പോല്‍.
തഴുകുമീക്കാറ്റിലലിയുന്നു
ഇരുളിലെങ്ങോ പാടുന്ന പക്ഷിത൯ ഗദ്‌ഗദം.
കരയെത്തഴുകി കലിതുള്ളുമാഴിയും
കരിനിഴല്‍ ചെമ്പട്ടുടുത്തു നിന്നീടുന്നു
വ൪ണ്ണശബളമാം സന്ധൃയെ പ്രണയിച്ച
തിങ്കള്‍ വാനില്‍ കണ്തുറന്നീടുന്നു.
അന്ധകാരം പരന്നു..
നിറങ്ങള് ത൯ വ൪ണ്ണച്ചാമരം
വിണ്ണില്‍ പൊലിഞ്ഞുപോയ്
നിഴല്‍ മായും നിലാവില്‍ ഞാനിന്നു
അലയുന്നൊരേകാന്തപഥികനായി.


up
0
dowm

രചിച്ചത്:
തീയതി:11-10-2016 09:33:52 PM
Added by :Sarath Mohan M
വീക്ഷണം:236
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :