യാത്രാമൊഴി  - തത്ത്വചിന്തകവിതകള്‍

യാത്രാമൊഴി  

യാത്രാമൊഴി
ഉരുകിയെന്നത്മാവീ ഭുവിട്ടു പോകിലും
നിർനിമേഷമെൻ മോഹങ്ങൾ ചൊല്ലിടും
ഏതു ജന്മം വന്നുചേരും സഖീ
ജീവനിൽ ലയതാളമായോഴുകുവാൻ
ആകുമോ യാത്രമോഴിയോതുവാൻ
വാക്കുകൾ എനിക്കന്യമാകുന്നുവോ
ഏറെ കൊതിച്ചു നാം ചിലവിട്ട നാളുകൾ
പോരെയീ ജന്മത്തിൻ സാഫല്യമാകുവാൻ
ഇറ്റു വീഴുമീ കണ്ണീരിനുപ്പുപോൽ
ഈ ഭൂമിതൻ മടിത്തട്ടിൽ ലയിക്കുമ്പോൾ
തേങ്ങുമോ എന്നാത്മാവുപിന്നെയും
മത് സഖിതൻ വിരഹമെന്നഗ്നിയിൽ
ചെയ്തുവോ ഞാനപരാധമെന്തെങ്കിലും
വീഴ്‌ത്തിയോ മുറിപ്പാടുകൾ നിൻ ഹൃത്തിന്മേൽ
മാപ്പപേക്ഷിക്കുന്നു ഞാനോമലെ
യാത്രയാകട്ടെ നിൻ സ്മരണയും പേറി ഞാൻ
ബിന്ദുപ്രതാപ്
കൊടുവായൂര്‍


up
0
dowm

രചിച്ചത്:
തീയതി:13-11-2016 04:24:16 PM
Added by :bindhuprathap
വീക്ഷണം:221
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me