അഹല്യ - മലയാളകവിതകള്‍

അഹല്യ 

വിശുദ്ധ ഹൃദയം പണയപ്പെടുത്തിയ സന്യാസിനി
ഒരുവേള മറന്ന തൻ നേർപകുതിയെ
മറുപകുതി കൊണ്ടു കൂട്ടിച്ചേർത്തവൾ
അവൾതൻ പേരോ അഹല്യ!
കപട കാർക്കോടനാം ദെെവജ്ഞനിൻ മനമാരുകണ്ടു...
പതി തൻ നിശ്വാസവും, ഗന്ധവും പേറി-
പതിയിരുന്നോരാപത്തവളറിയുവതെങ്ങിനെ...
വിധിയെന്നെഴുതി വിധാതാവു കെെമലർത്തി..
അതുവരെ പരപുഷനെ മനഃകണ്ണുകൊണ്ടുപോലും തീണ്ടാത്തവൾ
ഘോര പാപത്തിൻ കറ ആത്മാവിലേക്കാഴ്ത്തി
വിധിവെെപരീത്യത്തിൻ മറുകര കാണാനാകാതെ
കെെകാലിട്ടടിച്ചുഴറി കരകേറിടാതങ്ങിനെ...
കാർവർണ്ണനെ കണ്ട യശോദതൻ സ്തന്യം ചുരന്നപോൽ
ഒരുവേള പിടിവിട്ടു മനഃതൃഷ്ണ....അതെങ്ങിനെ തെറ്റാകും
മദ്ധ്യാഹ്ന രാഗതരളിതമാകും വേള
തച്ചുടച്ചതോ അവൾ പെണ്മമാത്രമല്ല,
ആത്മാവിൻ വിശുദ്ധിയേയും എന്നു ഞാൻ ഊറ്റം കൊളളും
പതിയല്ലെന്നറിയാത്തതിവൾ പാപമോ....
പതിയിതറിയാത്തതിവൾ യോഗമോ !
അടിപതറും മനം തന്ന വിധാതാവിൻ കുറ്റമല്ലോ അത്
എങ്കിലും വിഭോ ! മനുഷ്യമാംസത്തിൻ പടപ്പിൽ
ഓരോ നിമിഷവും തോല്പിക്കുന്നൂ നീ ഈ കൃമികളെ
ഒന്നുകിൽ കടിഞ്ഞാൺ കയ്യിൽ തരിക
ഇല്ലെങ്കിൽ ഈ ജീവൻ തിരികെയെടുക്ക...
രണ്ടുമല്ലാതിവ്വണ്ണം ക്രൂശിപ്പാൻ എന്തുചെയ്താൾ അഹല്യയും പിന്നെയീ കീടങ്ങളും
കാഷായത്തിന്നുളളിലെ കാമം ശമിപ്പിക്കുവാനും
പടച്ചല്ലോ നീ സുന്ദരഗാത്രികളെ...
അറിയാതെ ചെയ്തോരപരാധത്തിൻ വില
ശിലയായ് കഴിക യുഗയുഗാന്തരങ്ങളോളം...
സഹിക്കില്ല ഞാനൊരിക്കലുമീ കാടൻ നിയതിയെ..
പൊറുക്കില്ലയെൻ മനം ഈ കുടിലതന്ത്രജ്ഞരോട്...
ആരുണ്ടിവിടെ എൻ അഹല്യയ്ക്കു സ്തുതിപാടാൻ
ആർക്കാവും ആ ശിലയിൽ ഒരുതുളളി കണ്ണീർ പൊഴിക്കാൻ
ഇല്ലായിവിടെ പിറക്കില്ല ഒരുതുണ്ടു നാണം മറച്ച
ഒരൊറ്റ യമകിങ്കരന്മാരും
എല്ലാരുമേ കാഷായ വേഷമണിഞ്ഞ കാപാലികന്മാർ...


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:18-11-2016 10:57:42 PM
Added by :Dhanalakshmy g
വീക്ഷണം:196
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :