ശാപം
എല്ലാമറിയുന്ന, എന്നാൽ ഒന്നുമറിയാത്ത
ചിരിക്കാനറിയാത്ത,കരയാനറിയാത്ത
തപിക്കാനറിയാത്ത,സ്നേഹത്താൽ തണുക്കാനറിയാത്ത
കാമിക്കാനറിയാത്ത,കാമത്തെ തീണ്ടാനറിയാത്ത
ഉൾവിളിയറിയാത്ത, പൊളളുന്നോരുള്ളം കാണാത്ത
ഗദ്ഗദം കാണാത്ത,കണ്ണുനീരിൻ നനവറിയാത്ത
ദേഹത്തിൻ ജല്പനങ്ങൾ അറിയാത്ത
സ്വാന്തനമായ് സ്നേഹ പുഞ്ചിരി തൂകാത്ത
മുരടൻ അധരം ഗർവ്വാക്കി
നിർലോഭം നടമാടും....ആ നിർവ്വികാരതയെ
ഞാനെന്തു പേരിട്ടു വിളിക്കും?
Not connected : |