ഊർമ്മിള - മലയാളകവിതകള്‍

ഊർമ്മിള 

കനിഷ്ഠതൻ കെെപിടിച്ചെത്തിയ വിധിയെ
വരണമാല്ല്യം ചാർത്തിയ സുന്ദരി....അവൾ ഊർമ്മിള
സുന്ദരസ്വപ്നവും നെഞ്ചേറ്റി...മനകാമനകളും ഒതുക്കി
പാവമീ പെൺകൊടി വലതുകാൽ വെച്ചു അഗാദഗർത്തത്തിലേക്ക്
മധുവിധു മാറുംമുമ്പേ പറിച്ചെടുത്തൂ അവൾ ഹൃദയം
വിധിയുടെ മറ്റൊരു വിളയാട്ടം !
കാഞ്ചനക്കൂട്ടിലെ കിളിതൻ മനംപോലെ
നെടുവീർപ്പിനാൽ അവളൊരു കോട്ട തീർത്തു
അതിൻ വാതിൽ അകത്തുനിന്നും ഭദ്രമായി താഴിട്ടു
ആരും കാണാതെ.....കയറാതെ അതിലിരുന്നുരുകാൻ
ലോകം ആഘോഷിച്ചതോ ജ്യേഷ്ഠതൻ പാതിവൃത്യം
ആരുമറിഞ്ഞീല ജനകന് ഇവളും പുത്രിയായുണ്ടെന്ന്
'പതിയെ'യാത്രയാക്കാൻ ലോകരോടൊപ്പം മാത്രം
ചേർന്നു ഒരന്യയെപ്പോൽ
അവൾതൻ കൺകോണിലേക്കൊരു നോട്ടം ധെെന്യത!
മതിയായിരുന്നൂ അവൾക്കീ ജന്മം തിന്നുതീർക്കാൻ
എങ്കിലും കുനിഞ്ഞ ശിരസ്സുമായ് നീങ്ങുന്ന പതിയെ
ഒരുവേള അടിപതറി.... നിറകണ്ണുമായ് വിതുമ്പി
പതിഞ്ഞ ഒരു നോക്കുപോലുമർഹിക്കാത്ത
ദുർവിധിയും പേറി അവൾ അവളിലേക്കൊതുങ്ങി
ഘോഷിച്ച മംഗല്ല്യം ഹോമകുണ്ഠത്തിലൊതുങ്ങി
ആശിച്ച ജീവിതം ഒരുതരി പൊന്നിലും തൂങ്ങി
വിധിയെ പഴിച്ചെപ്പോഴും അകലേയ്ക്ക് മിഴിയയച്ച്
അടിവെച്ചടുക്കാത്ത മെതിയടിയെത്തേടി...
കാതങ്ങൾ ഇരുളിൽ നെരിപ്പോടാക്കി തൻ സ്വപ്നങ്ങളൊക്കെയും
സ്വയം ശപിച്ചാ ശരീരത്തേയും അതിനെപ്പേറും ഹൃത്തടത്തേയും
മഴ തൂളിച്ച മേഘം പോൽ ശൂന്യമാം ആ മേനിയും
വെറുത്തിരിക്കുമോ ഒരുവേള അവൾ.... സ്ഥിതപ്രജ്ഞപോൽ
പെണ്ണിൻ വിധിയെപ്പൊഴും ഇവ്വിധം
അതിനില്ല വേറിട്ടറിവ്.
ദേവകന്യകയ്ക്കും,മനുഷ്യകന്യകയ്ക്കും.
നീറി നീറി പുകയുന്നൊരു മാനസ്സം...
അവൾക്കു മാത്രമോ സ്വന്തം!
പ്രതിവചിച്ചാൽ അവൾ വെറുമൊരഭിസാരിക
അവൾക്കുമില്ലേ മൃദുല മാനസവും മജ്ജയും മാംസവും
അതോ അതിൻ വേദന മാത്രമോ എപ്പഴും സ്വന്തം?
വികാരങ്ങളോ ലവലേശം പാടില്ല...
പെൺമതൻ സംസ്ക്കാരശുദ്ധി പൊടുന്നനെ
വായ്പൊത്തും
അരുതരുത്.... ഇതൊന്നും നമുക്കീല്ല...
നമ്മെ സൃഷ്ടിച്ച നിയന്താവിനോട് കേൾ....
നിൻ മോഹഭംഗത്തിൻ ഉത്തരം
ഉത്തമിയായോരീ ഊർമ്മിളയെപ്പോൽ.





up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:19-11-2016 03:37:03 PM
Added by :Dhanalakshmy g
വീക്ഷണം:216
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :