പ്രതീക്ഷ - മലയാളകവിതകള്‍

പ്രതീക്ഷ 

ഞാനെൻ പഞ്ചേന്ദ്രിയങ്ങളുമടക്കി ഒരോരത്തിരുന്നതല്ലേ...
അഞ്ചും പ്രവർത്തനരഹിതമായിട്ടെത്രയോ കാലമായി
തുളളി തുളളിയായി നീയതിലിട്ട എണ്ണയിൽ
എല്ലാം ഉണർന്നപ്പോഴോ നീ മാത്രമില്ല....
കോഴികുഞ്ഞിനെ ദിവാസ്വപ്നങ്ങൾ കാട്ടി
റാഞ്ചിയ പ്രാപിടയനെപ്പോൽ
മനപ്പൂർവ്വമയച്ചതല്ലേ....നിൻ കൊക്കുകൾ
ഓളമൊതുങ്ങിയ കയത്തിൻ നടുക്കായ്....
വീണതൊരു കുഞ്ഞിലകൂമ്പിലായതതിൻ ഭാഗ്യം!
പ്രാഞ്ചി പ്രാഞ്ചി കരേറുവാൻ ശ്രമിക്കുകയാണത്
ഇടയ്ക്കാ നിറമിഴികൾ മുകളിലേക്കുയർത്തിടും
വരുമോ....വീണ്ടുമാ പ്രാപിടയൻ....എന്നുതേങ്ങും
ചുണ്ടിൻ മൂർച്ചയിലും തൻ സ്നേഹനൊമ്പരം മാറ്റാൻ
പ്രതീക്ഷയാണിതെല്ലാം....പ്രതീക്ഷമാത്രമാവും...
ചിലരിൽ എന്നറിഞ്ഞിട്ടും....


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:28-11-2016 08:14:21 AM
Added by :Dhanalakshmy g
വീക്ഷണം:301
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :