ജന്മവീട്. - തത്ത്വചിന്തകവിതകള്‍

ജന്മവീട്. 

ജനിച്ച വീട്ടിൽനിന്നും
പടിയിറങ്ങിയപ്പോൾ
ഓർമയുടെ പ്രവാഹം
ഒരാഴക്കടൽപോലെ
മണ്മറഞ്ഞവരെല്ലാം
മനസ്സിൽ തങ്ങി നിന്നു.

കണ്ടതും കാണാത്തതും
ചെയ്തതും ചെയ്യാത്തതും
തിന്നതും തിന്നാത്തതും
പെറുക്കി നെടുവീർപ്പിൽ
ചരിത്രം മറക്കാതെ
ചങ്കിൽ ചോരനിറച്ചു.

വിറച്ച കാലടി വച്
അമ്മയുടെ സ്നേഹവും
അച്ഛന്റെനേട്ടങ്ങളും
ഓർത്തുനടന്നുനീങ്ങി
up
0
dowm

രചിച്ചത്:Mohanpillai
തീയതി:28-11-2016 07:09:45 PM
Added by :Mohanpillai
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)