മൂക്കുത്തിപ്പെണ്ണ്
യാത്രയുടെ പാതിയിൽ
എവിടെനിന്നോ പാറിവന്ന
മൂക്കുത്തിപ്പെണ്ണ്
മനസ്സിൽ ഉത്സവമായിരുന്നു
വർണങ്ങൾ പലതങ്ങനെ
പൊഴിയുകയായിരുന്നു
ഇടയിലൊരല്പം
സ്വപ്നമയക്കത്തിൽ
കണ്ണുകൾ അവളെ
മാത്രം കണ്ടിരുന്നു
അവൾ മാഞ്ഞുപോയതറിയാതെ
തിരഞ്ഞു നടന്നു കിതച്ചു
ഒടുവിൽ ഒരു കുടിലിൽ
പൂക്കൾക്കിടയിൽ
കണ്ണുകാണാനാവാത്ത
എന്റെ മൂക്കുത്തിപെണ്ണ്
കാതുകേഴ്ക്കാത്ത
എനിക്ക് കൂട്ട്
Not connected : |