വർധ.
ഉച്ചനീചത്വങ്ങളില്ലാതെ
ബന്ധങ്ങളൊന്നുമറിയാതെ
കൊടുങ്കാറ്റുചുറ്റിയടിച്ചു-
പേമാരിയും പെയ്തിറങ്ങി.
ലാഭനഷ്ടങ്ങളറിയാതെ,
കൂരകൾ നിലംപരിശാക്കി,
വിനിമയംതരിപ്പണമായി.
ഗതിമാറാതെ ഗർജിച്ചവൾ
കാലത്തിന് ശുദ്ധികലശമായ
വിലാപങ്ങളിൽ പതറാതെ
മരണങ്ങൾ വഴിപാടാക്കി
'വർദ്ധക്ക്' രൗദ്രഭാവങ്ങളി-
ത്തവണ വെറും മിഴിനോട്ടം.
Not connected : |