കൊച്ചുകുഞ്ഞിന്റെ വിഷമം
കൊച്ചുകുഞ്ഞിന്റെ വിഷമമൊന്ന് വേറെ
കൊച്ചിലെ നാളിൽ കൊഞ്ചിച്ചു കൊഞ്ചിച്ചി-
ഞ്ചിഞ്ചായി നഷ്‌ടമായ ചരിത്രമാണ്.
വളരുന്നമനസ്സറിഞ്ഞില്ല
വിനയായി വീട്ടിലെ യോമനത്വം.
കളളും കഞ്ചാവുമെത്തിപിടിച്ചവൻ.
പഠിത്തം ചെറുപ്പത്തിലേ മറന്നും
ആരെയും അടിച്ചും കൊണ്ടും കൊടുത്തും
കൈക്കലാക്കിയും കത്തിയിറക്കിയും
തെരുവിന്റെ പ്രിയപ്പെട്ടവനായി.
അച്ഛൻ വഴക്കുപറഞ്ഞിരുന്നെങ്കിൽ
'അമ്മ വഴക്കുപറഞ്ഞിരുന്നെങ്കിൽ.
അല്പം വിഷമമുണ്ടാകുമെങ്കിലും
അടിച്ചും പറഞ്ഞും ശാസിച്ചുമൊക്കെ
വളർന്നവരെല്ലാമെത്രയോ മെച്ചം.
ഓർക്കും അവൻ ചില നിമിഷങ്ങളിൽ
'അന്ന് നിയന്ത്രണമുണ്ടായിരുന്നങ്കിൽ
അലഞ്ഞു തിരിയുമായിരുന്നില്ല.'
Not connected : |