അയ്യോ !!! - ഇതരഎഴുത്തുകള്‍

അയ്യോ !!! 

അപായസൂചനസമയത്തു
അയ്യോ എന്നുവിളിച്ചത്രേ!
അതീവ ഗുരുതരമപരാധം!
എഴുത്തുശിക്ഷ പരിഹാരം.
അദ്ധ്യാപകരുടെആവരണത്തിലെ
അത്യാചാരികളറിയേണം
ആദ്യാക്ഷരമായന്നു നുകർന്നതു
"അ"യും "'അമ്മ "യുമാണല്ലോ
അമ്മേയെന്നു മൊഴിഞ്ഞാലോ
അക്ഷന്തവ്യം ?അപഹാസ്യം !
വിദ്യാഭ്യാസം വില്പനയായാൽ
വിദ്യാഭാസമതായീടും!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:23-12-2016 09:49:48 PM
Added by :vtsadanandan
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :