എഴുതിയിരുന്നെങ്കിൽ. - തത്ത്വചിന്തകവിതകള്‍

എഴുതിയിരുന്നെങ്കിൽ. 

നല്ല ഉറക്കം
കൂടെയൊരു സ്വപ്നവും
ധാരാളം ചിന്തകൾ
മനസ്സിൽ തിളച്ചുരുക്കുന്നു.
വയസ്സല്ലേ,ഓർമ്മകൾ മാത്രം
പതഞ്ഞു കൂട്ടുന്നതെല്ലാം.
എഴുതി വയ്ക്കണമെന്നുണ്ട്.
പക്ഷെ തലക്കസുഖമോ?
മറവി രോഗമോ?
എല്ലാം പതറുന്നു.
അയാൾ ചുറ്റിക്കറങ്ങുന്നൂ,
കടലാസ്സിനായ്?
തൂവലിനായ്?
മഷിക്കുപ്പിക്കായ് ?
എല്ലാംകിട്ടിയപ്പോൾ
ഇരുപ്പിടം വേണം,
തൂവലെടുത്തു.
മഷിയിൽമുക്കി.
എഴുതാൻ തുടങ്ങി.
പക്ഷെ എന്തെഴുതണം.
എല്ലാംമറന്നുപോയി.
മഷിക്കുപ്പി കമഴ്ന്നു.
എല്ലാമുപേക്ഷിച്ചു
വാർദ്ധക്യത്തിലെ നിരാശ!


up
0
dowm

രചിച്ചത്:Mohan
തീയതി:23-12-2016 10:34:55 PM
Added by :Mohanpillai
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me