ചില്ലറ
ലക്ഷം കോടികളെത്തുന്ന
കണക്കുകേട്ടുമടുത്തു.
ഒഴുകുന്ന പൈസയുടെ
ലക്ഷ്യത്തിലെത്താൻ പറ്റാത്ത-
വഴിപോക്കർ ലക്ഷമല്ല
ചില്ലറയുടെ കണക്കു-
ശരിയാകാതെ ജീവിതം
വഴിത്തിരിവ് കാണുന്നില്ല.
സർക്കാരു ശത്രുവാകുന്നു.
പണക്കാർ ശത്രുവാകുന്നു.
വ്യത്യസ്തമാണ് വിശ്വമിത്രൻ
സൃഷ്ടിച്ച ത്രിശങ്കുസ്വർഗം.
Not connected : |