രാധാവിരഹം - തത്ത്വചിന്തകവിതകള്‍

രാധാവിരഹം 

ഘനശ്യാമസന്ധ്യയിൽ കാണാൻകൊതിച്ചിട്ടു
കരൾവിങ്ങി തേങ്ങിപ്പോയീ രാധ
കണ്ണാ ...മനം നൊന്തു പാടിപ്പോയീ രാധ
കടവിലും നീയില്ല ..കടമ്പിലും നീയില്ല
കരളിലോ നിൻ പാദമ്റുദു പതനം
കരയുമെന്നുള്ളത്തിൻ വിരഹത്തിൻ തീയിന്നീ
കാറ്റിനുമറിയാമല്ലോ...
കണ്ണാ... കാണാതെ വയ്യെനിക്കല്ലോ..
മനസ്സിൽ തുളുമ്പുന്ന മൌനാനുരാഗം നീ
മറക്കുകയായിരുന്നെന്നോ...
മുകിലുകൾ മേയുന്ന ഗോകുലവനിയിൽ നീ
മാടുകൾ മേയ്കുകയാണോ...
മനംമറന്നാടുന്ന മയിലുകൾക്കായി നീ
മുളവേണുഗാനമുതിർക്കയാണോ....

ഉരുളുന്നതേരിൽ നീ അകലേക്കു പായവേ
ചിറകറ്റ പൂമ്പാറ്റയായി
ഞാനൊരു ചിറകറ്റ പൂമ്പാറ്റയായി
മഥുരതൻ മഹിമയിൽ മുഴുകി നീയെന്നാലും
മറക്കുമോ ആദ്യാനുരാഗ്ം
തിരയുകയാണിന്നും ...രാധാ...
സ്വയമുരുകുകയാണിന്നും...രാധ








up
0
dowm

രചിച്ചത്:poornimahari
തീയതി:24-12-2016 02:21:46 PM
Added by :Poornimahari
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :