ത്യാഗത്തിന്റെ സന്ദേശം.
പിശാചായിവളരുന്ന
മനുഷ്യൻ പശ്ചാതപിച്ചും
പ്രാർത്ഥിച്ചുംസുകൃതം തേടും
വികൃതിയോരോന്നു കാട്ടും
ക്രൂരവിനോദത്തിലെന്നും
സാഫല്യമാക്കും ജീവിതം
ചെളിക്കുഴിയിലകപ്പെട്ടു-
വിശുദ്ധബന്ധം വളർത്തും.
രണ്ടായിരം വര്ഷങ്ങളായ്
ഓതുംവേദപ്രമാണത്തിലെ
പുൽക്കൂടു മുതൽ കുരിശു-
വരെയുള്ള ത്യാഗത്തിന്റെ
ബലിയാടായ യേശുവിൻ
സന്ദേശം ചെവിക്കൊള്ളാതെ
മാനുഷിക സംസ്കാരമിന്ന്
മനസികദുരന്തത്തിൽ.
Not connected : |