ഹായ്  എന്ത് രസം  - മലയാളകവിതകള്‍

ഹായ് എന്ത് രസം  

കണ്ണാ നിന്നെ കാണുവാനെന്തു രസം
നിൻ മുരളിക കേൾക്കുവാൻ എന്ത് രസം
പാട്ടുഞൊറികൾ നല്ല രസം
ആടയാഭരണങ്ങൾ അതിലും രസം
കൈവളകൾ നല്ല രസം
കാൽത്തളകൾ എന്ത് രസം
മോതിരമെല്ലാം നല്ല രസം
മുഖഭാവങ്ങൾ ഏറ്റം രസം
നിൻ കണ്ണിണകൾ എന്ത് രസം
നിൻ കിരീടം കാണാൻ നല്ല രസം
ഗോപികുറിയതു നല്ല രസം
ചെംചുണ്ടു കാണാൻ എന്ത് രസം
വേഷപ്പകർച്ച അതിലും രസം
ആകെക്കൂടി നല്ല രസം


up
0
dowm

രചിച്ചത്:Anitha KB
തീയതി:26-12-2016 03:30:00 PM
Added by :Anitha KB
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :