കണ്ണൻ എവിടെപ്പോയി
ഗുരുവായൂരമ്പല നടയടച്ചു
പതിവുപോൽ കണ്ണൻ നടയിറങ്ങി
എന്നെ കണ്ടു ചിരിച്ചു മെല്ലെ
പിന്നെ എങ്ങോ പോയ് മറഞ്ഞു
അരയാൽ തറയിലും കണ്ടില്ല
ഗോപുരനടയിലും കണ്ടില്ല
ഒരു നോക്ക് കാണാതെ
ഒരുവാക്കുരിയാടാതെ
അപ്പോൾ ഞാനും മടങ്ങിപ്പോന്നു
രാവിലെ നോക്കുമ്പോൾ കണ്ണനുണ്ടു
എൻ മനസ്സിൽ കണ്ണനുണ്ടു
എന്നിട്ടും മായയിൽ പെട്ടുപോയി
അറിയാതെ ഞാനും ഉഴറിപ്പോയി
Not connected : |